periyar-fish

പെരിയാറിലെ മൽസ്യക്കുരുതിക്ക് രാസമാലിന്യം കാരണമായിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തല്‍ തള്ളി കുഫോസ് പഠനസമിതി. ജലത്തില്‍‍ അമോണിയയും സള്‍ഫൈഡും അപകടകരമായ തോതില്‍ കണ്ടെത്തിയെന്ന് കുഫോസ് പഠനസമിതി റിപ്പോര്‍ട്ട് പറയുന്നു. 

 

വെള്ളത്തില്‍ ഓക്സിന്റെ അളവ് വളരെ കുറവെന്നും പ്രാഥമിക റിപ്പോര്‍ട്ട്.അതിനിടെ മൽസ്യക്കുരുതിയിലേക്ക് നയിച്ച അനാസ്ഥയിൽ ഏലൂരിലെ എൻവയേൺമെന്റൽ എൻജിനീയറെ സ്ഥലം മാറ്റി മലിനീകരണ നിയന്ത്രണ ബോർഡ്. സജീഷ് ജോയിക്ക് പകരം റീജണൽ ഓഫീസിലെ സീനിയർ എൻവയേൺമെന്‍റൽ എൻജിനീയർ എം.എ.ഷിജുവിനെ നിയമിച്ചു.

വ്യവസായമന്ത്രി വിളിച്ച യോഗത്തിൽ ഏലൂരിൽ മുതിർന്ന ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്ഥലംമാറ്റമെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് വിശദീകരണം. നേരത്തെ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയപാർട്ടികളുടെയും ജനകീയ സമരസമിതിയുടെയും പ്രതിഷേധം ഉയർന്നിരുന്നു

ENGLISH SUMMARY:

The Kufos study committee submitted its inquiry report