cpm-flag

ക്വട്ടേഷൻ സംഘത്തെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്ന പാർട്ടിയല്ല സിപിഎം എന്ന് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന. മാധ്യമങ്ങൾ തുടർച്ചയായി അപവാദ പ്രചാരണങ്ങൾ നടത്തുന്നു . ഇത് അടിസ്ഥാനരഹിതവും അപലപനീയവുമാണ്. പി ജയരാജനും എം ഷാജറും ക്വട്ടേഷൻ സംഘത്തെ സഹായിക്കുന്നവരെന്നത് വ്യാജം. മനു തോമസ് നേതാക്കൾക്കെതിരെ നടത്തുന്നത് തെറ്റായ പ്രചാരവേലയാണ്. 

 

സാമൂഹ്യ മാധ്യമങ്ങളിലൂടെ ക്വട്ടേഷൻ സംഘത്തിൽ പെട്ട ചിലർ നടത്തുന്ന പ്രതികരണം അംഗീകരിക്കാനാകില്ല. നവമാധ്യമങ്ങളിൽ പാർട്ടിയുടെ വക്താക്കളാകാൻ ഇവരെ പാർട്ടി ചുമതലപ്പെടുത്തിയിട്ടില്ല. സിപിഎമ്മിന്റെ വിശ്വാസ്യത തകർക്കാനാണ് വലതുപക്ഷ പാർട്ടികളും മാധ്യമങ്ങളും ശ്രമിക്കുന്നതെന്നും ജില്ലാ കമ്മിറ്റിയുടെ പ്രസ്താവനയിൽ പറയുന്നു.