കേരളത്തിലെ മികച്ച കോളജ് മാഗസിനു മലയാള മനോരമ നൽകുന്ന ചീഫ് എഡിറ്റേഴ്സ് ട്രോഫിയും കാഷ് അവാർഡും സമ്മാനിച്ചു. വൈദ്യരത്നം പി.എസ്.വാരിയർ ആയുർവേദ കോളജിന്റെ 'ആർക്കോ ഒരു സ്തുതി' മാഗസിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. കോഴിക്കോട് ഫാറൂഖ് കോളജിന്റെ 'കാക്ക'മാഗസിന്‍ രണ്ടാം സ്ഥാനവും കോഴിക്കോട് ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിന്റെ 'നടൂപ്പെട്ടോര്' മൂന്നാം സ്ഥാനവും നേടി.
ട്രോഫിക്കും സർട്ടിഫിക്കറ്റിനുമൊപ്പം ഒന്നാം സ്ഥാനം നേടിയ സ്റ്റുഡന്റ് എഡിറ്റർക്കു 50000 രൂപയും, രണ്ടാം സ്ഥാനത്തിനു 30000 രൂപയും, മൂന്നാം സ്ഥാനത്തിനു 20000 രൂപയും നല്‍കി . മലപ്പുറത്ത് നടന്ന ചടങ്ങിൽ മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, കോളജ് യൂണിയൻ വൈസ് ചെയർപഴ്സൺ ജലീന ജലീൽ, മലയാള മനോരമ മലപ്പുറം കോ–ഓർഡിനേറ്റിങ് എഡിറ്റർ ആന്റണി ജോൺ, അസിസ്റ്റന്റ് എഡിറ്റർ സന്തോഷ് ജോൺ തൂവൽ, സംവിധായകന്‍ വിപിന്‍ ദാസ്, ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡോ.ബീന റോസ് തുടങ്ങിയവർ പങ്കെടുത്തു.