തീവ്രമഴയിലും കാറ്റിലും കെ.എസ്.ഇ.ബിക്ക് വന്‍നാശനഷ്ടം. പോസ്റ്റുകളും വിതരണലൈനുകളും തകര്‍ന്ന് 48 കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. മരങ്ങളും മരച്ചിലകളും വീണ് 6,230 ലോ ടെന്‍ഷന്‍ ലൈനുകളും 895 ഹൈടെന്‍ഷന്‍ ലൈനുകളും തകര്‍ന്നു. വെള്ളംകയറി 185 ട്രാന്‍സ്ഫോര്‍മറുകള്‍ കേടായി.
ഒരുപ്രദേശത്തെയാകെ വൈദ്യുതി വിതരണം നിര്‍വഹിക്കുന്ന 11 കെ.വി ലൈനുകളുടെയും ട്രാന്‍സ്ഫോര്‍മറുകളുടെയും തകരാറുകള്‍ പരിഹരിക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. അതിനുശേഷം എല്‍.ടി. ലൈനുകള്‍ ശരിയാക്കും. യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി.