അടുത്ത 24 മണിക്കൂറിനകം കാലവര്‍ഷം കേരളത്തിലെത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. 7 ദിവസം ഇടിമിന്നലും കാറ്റോടും കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. നിലവില്‍ ലഭിക്കുന്ന മഴ നേരെ കാലവര്‍ഷത്തിലേക്ക് കടക്കുകയാണെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം നഗരത്തില്‍ കനത്ത മഴയെത്തുടര്‍ന്ന് വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. റോഡുകള്‍ പലതും വെള്ളത്തിലായി.