സംസ്ഥാനത്തെ സ്പോര്‍ട്സ് ഹോസ്റ്റലുകൾക്ക് എട്ടുമാസമായി ഗ്രാന്‍റ് നൽകാതെ സർക്കാർ. എന്നിട്ടും നാളെ തന്നെ ഹോസ്റ്റലുകൾ തുറക്കണമെന്ന് സർക്കാർ ഉത്തരവുമിറക്കി. ഉത്തരവു വന്നതോടെ നടത്തിപ്പുകാർ പ്രതിസന്ധിയിലുമായി.
അവധിക്കാലം കഴിഞ്ഞ് സ്പോട്സ് ഹോസ്റ്റലുകൾ തുറക്കാൻ ഒരുങ്ങുമ്പോൾ കടവും കടക്കെണിയുമാണ്. അത് മറികടന്നെങ്ങനെ കുട്ടികൾക്ക് ഭക്ഷണവും, താമസവും, പരിശീലനവും ഒരുക്കും എന്ന ആശങ്കയിലാണ് നടത്തിപ്പുകാർ. ഗ്രാൻ്റ് വിതരണത്തിൽ നിരന്തരം വീഴ്ച വരുത്തുന്ന സർക്കാരിനും, ധനവകുപ്പിനും അതൊരു കാര്യമേയല്ല.
കായികമന്ത്രിയുൾപ്പെടെയുള്ള തള്ളിന് കുറവില്ല എന്നത് മാറ്റിനിർർത്തിയാൽ, കഴിഞ്ഞ അധ്യയന വർഷത്തെ പലചരക്ക് സാധനങ്ങൾ ഉൾപ്പെടെ വാങ്ങിയ പണം നൽകാനുണ്ട്. അതിനാൽ സ്പോട്സ് കൗൺസിലിനെ വിശ്വസിച്ച് സാധനങ്ങൾ നൽകാനാകില്ല എന്ന നിലപാട്ടിലാണ് കച്ചവടക്കാർ. ചുരുക്കത്തിൽ ഈ വർഷവും സ്പോട്സ് ഹോസ്റ്റലിൽ അഡ്മിഷൻ നേടിയ കായിക പ്രതിഭകൾ പട്ടിണിയിൽ ആകും. രണ്ടു കോടിയിലധികം തുകയാണ് സ്പോട്സ് ഹോസ്റ്റൽ നടത്തിപ്പിലെ കുടിശിക ഇനത്തിൽ നൽകാനുള്ളത്.