alathur-remya

ആലത്തൂരിലെ കോൺഗ്രസ് പരാജയത്തിൽ രമ്യ ഹരിദാസിനെതിരെ വിമർശനവുമായി പാലക്കാട് ഡി.സി.സി നേതൃത്വം. ആലത്തൂരിലെ തോൽവി സ്ഥാനാർഥിയുടെ ഉൾപ്പെടെ പിഴവ് കൊണ്ട് സംഭവിച്ചതാണ്. കാര്യങ്ങൾ കെ.പി.സി.സി നേതൃത്വത്തിനും അറിയാം. നേരത്തെ ഉയർന്ന പിഴവുകൾ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നേതൃത്വത്തിനോ, നേതാക്കൾക്കോ പിഴവ് സംഭവിച്ചിട്ടില്ല. പരാജയം വിശദമായി പരിശോധിക്കുമെന്നും ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ മനോരമ ന്യൂസിനോട് പറഞ്ഞു. 

 

അതേസമയം, ആലത്തൂർ മണ്ഡലത്തിലെ തോൽവി നേതൃത്വം പരിശോധിക്കണമെന്ന് രമ്യ ഹരിദാസ് ആവശ്യപ്പെട്ടു. വീഴ്ചകളുണ്ടെങ്കിൽ അന്വേഷിക്കണം. പറയേണ്ട കാര്യങ്ങൾ പാർട്ടി വേദിയിൽ പറയുമെന്നും പരസ്യപ്രതികരണത്തിന് താൽപര്യമില്ലെന്നും രമ്യ ഹരിദാസ് മനോരമ ന്യൂസിനോട് പറഞ്ഞു 

 
ENGLISH SUMMARY:

Palakkad DCC against Remya haridas