krishna-iyer-death

TOPICS COVERED

നികുതിവിദഗ്ധനും കേരളത്തിലെ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ ആര്‍ കൃഷ്ണ്ണയ്യര്‍ കൊച്ചിയില്‍ അന്തരിച്ചു. 86 വയസായിരുന്നു  കാലടി ശ്രീശങ്കര കോളജില്‍ നിന്ന് ബി കോം ബിരുദം നേടിയ അദ്ദേഹം ആദ്യശ്രമത്തില്‍ തന്നെ സിഎ പൂര്‍ത്തീകരിച്ചു .1969ല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചു തുടങ്ങിയ അദ്ദേഹം 1971ല്‍ കൊച്ചി പനമ്പള്ളി നഗറില്‍ ആര്‍ കൃഷ്ണയ്യര്‍ ആന്റ് കോ എന്നപേരില്‍ സ്ഥാപനം തുടങ്ങി . കരിയര്‍ ഗൈഡന്‍സിലുംഅദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്. .മലയാള മനോരമയില്‍ ദീര്‍ഘനാള്‍ നികുതിസംബന്ധമായ കോളവും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. സംസ്കാരം ഇന്ന്  11ന് കൊച്ചി രവിപുരം ശ്മശാനത്തില്‍ നടക്കും.

 
ENGLISH SUMMARY:

Tax expert and eminent chartered accountant R Krishnaniyar passed away