എറണാകുളം വൈറ്റിലയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു. എളംകുളം സ്വദേശി ഡെന്നി റാഫേല്‍, ഡെന്നിസന്‍ ഡെന്നി എന്നിവരാണ് മരിച്ചത്. വൈറ്റില പൊന്നുരുന്നി റെയില്‍വേ മേല്‍പ്പാലത്തിന് സമീപം വച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പാലക്കാട് സ്വദേശിയായ കാര്‍ ഡ്രൈവര്‍ സുജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.