iaf-aeroplane-kochi-2
  • കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ചവര്‍ക്ക് നാടിന്‍റെ അന്ത്യാഞ്ജലി
  • 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനാ വിമാനം കൊച്ചിയിലെത്തി
  • 23 മലയാളികളുടേത് ഉള്‍പ്പെടെ 31 മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിച്ചു

കുവൈത്ത് തീപിടിത്തതിൽ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനാ വിമാനം കൊച്ചിയിലെത്തി. 23 മലയാളികളുടേത് ഉള്‍പ്പെടെ 31 മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിച്ചു. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങും ഉന്നത ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിമാനത്താവളത്തിലുണ്ട്. 

 

മുംബൈ മലയാളി ഡെന്നി ബേബിയുടെ മൃതദേഹം മുംബൈയിലിറക്കും. കാര്‍ഗോ ടെര്‍മിനലില്‍ അരമണിക്കൂര്‍  പൊതുദര്‍ശനമുണ്ടാകും. 7 തമിഴ്നാട്ടുകാരുെട മൃതദേഹങ്ങളും ഒരു കര്‍ണാടകക്കാരന്‍റെ മൃതദേഹവും കൊച്ചിയില്‍വച്ച്  കൈമാറും മൃതദേഹങ്ങള്‍ കൊണ്ടുപോകാനുള്ള ആംബുലന്‍സുകള്‍ സജ്ജമാണ്. 

കുവൈത്ത് തീപിടിത്തതിൽ മരിച്ച 23 മലയാളികളില്‍ 12 പേരുടെ സംസ്കാരം ഇന്ന് നടത്തും. കാസര്‍കോട് ചെര്‍ക്കള കുണ്ടടുക്കം രഞ്ജിത്ത് (34), തൃക്കരിപ്പൂര്‍ എളമ്പച്ചി കേളു പൊന്മലേരി (58),

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി നിതിന്‍ കുത്തൂര്‍, ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍, മലപ്പുറം പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി. ബാഹുലേയന്‍ (36), തിരൂര്‍ സ്വദേശി കോതപറമ്പ് കുപ്പന്റെപുരക്കല്‍ നൂഹ് (40), തൃശൂര്‍ ചാവക്കാട് പാലയൂര്‍ സ്വദേശി ബിനോയ് തോമസ് (44), തിരുവനന്തപുരം സ്വദേശി ശ്രീജേഷ് തങ്കപ്പൻ നായർ, നെടുമങ്ങാട് സ്വദേശി അരുണ്‍ ബാബു, കൊല്ലം സ്വദേശി സുമേഷ് എസ്. പിള്ള,  ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഷമീര്‍ ഉമറുദ്ദീന്‍ (30), പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി.വി.മുരളീധരന്‍ (68).

സംസ്കാരം നാളെ

ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് ശ്രീഹരി പ്രദീപ് (27),  പത്തനംതിട്ട തിരുവല്ല മേപ്രാല്‍ ചിറയില്‍  തോമസ് ഉമ്മന്‍ (37), പന്തളം മുടിയൂര്‍ക്കോണം ശോഭനാലയത്തില്‍ ആകാശ് ശശിധരന്‍ നായര്‍ (31), 

കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു 48), പുനലൂര്‍ നരിക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ ജോര്‍ജ് (29), കണ്ണൂർ സ്വദേശി അനീഷ് കുമാർ.

സംസ്കാരം തിങ്കളാഴ്ച

കോട്ടയം പാമ്പാടി ഇടിമണ്ണില്‍ സ്റ്റെഫിന്‍ ഏബ്രഹാം സാബു (29), പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ ഷിബു വര്‍ഗീസ് (38), കീഴ്‌വായ്പ്പൂര്‍ സ്വദേശി സിബിന്‍ ടി എബ്രഹാം (31), കോന്നി അട്ടച്ചാക്കല്‍ സ്വദേശി ചെന്നിശ്ശേരിയില്‍ സജു വര്‍ഗീസ് (56).

സംസ്കാരം ചൊവ്വാഴ്ച

പത്തനംതിട്ട നിരണം സ്വദേശി മാത്യു തോമസ് (54)