muthalapozhi-victor
  • അപകടം മല്‍സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോള്‍
  • അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്
  • ഒപ്പമുണ്ടായിരുന്ന 3 പേര്‍ രക്ഷപെട്ടു

തിരുവനന്തപുരം  മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടത്തില്‍ മല്‍സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ്  മരിച്ചത്. മീന്‍പിടിത്തം കഴിഞ്ഞ് മടങ്ങി വരവേ  അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. വികടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ രക്ഷപെട്ടു.

 
ENGLISH SUMMARY:

Fishing boat capsizes in Muthalapozhi, one dies. The boat capsized while they were returning from fishing trip and got caught in waves.