Untitled design - 1

TOPICS COVERED

കണ്ണൂര്‍ നാറാത്ത് തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് പെണ്‍കുട്ടിയും കുഞ്ഞും രക്ഷപെട്ടത് തലനാരിഴയ്ക്ക്. നാറാത്ത് സ്വദേശി അഷ്റഫിന്റെ മകള്‍ക്ക് നേരെയാണ് തെരുവുനായ പാഞ്ഞടുത്തത്. ഇതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.

 

പെണ്‍കുട്ടി കുടയും പിടിച്ച് കൈക്കുഞ്ഞുമായി വീട്ടില്‍ നിന്ന് പുറത്തേക്ക് വരുന്നതാണ് ആദ്യ ദൃശ്യങ്ങളിലുള്ളത്. മതില്‍ക്കെട്ട് കഴിഞ്ഞ് മുന്നോട്ടുപോയ പെണ്‍കുട്ടി അല്പസമയത്തിനകം വേഗത്തില്‍ ഓടി വീടിന്‍റെ സിറ്റൗട്ടിലേക്ക് കയറുന്നതാണ് അടുത്ത ദൃശ്യം. തൊട്ടുപിന്നാലെ ആക്രമണകാരിയായ തെരുവുനായയും!. 

പാഞ്ഞടുത്ത നായയില്‍ നിന്നും സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് പെണ്‍കുട്ടിയും കൈക്കുഞ്ഞും രക്ഷപ്പെട്ടത്. സിറ്റൗട്ടില്‍ മറ്റ് ആളുകളെ കണ്ടതോടെ നായ പിന്‍വാങ്ങുകയായിരുന്നു. വലിയ അപകടമാണ് ഒഴിവായതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. 

ENGLISH SUMMARY:

Girl and Her Baby Survived a Harrowing Attack by a Street Dog