gap-road-mvd
  • സ്പെഷല്‍ സ്ക്വാഡ് പരിശോധന തുടങ്ങി
  • ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കും

കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ ഗതാഗത നിയമലംഘനങ്ങൾ തടയാൻ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. മൂന്നാർ ഗ്യാപ്പ് റോഡിൽ എൻഫോഴ്സ്മെന്റ് ആര്‍.ടി.ഒ യുടെ സ്പെഷല്‍ സ്ക്വാഡ് പരിശോധന തുടങ്ങി. വാഹനത്തിലുള്ള സാഹസിക പ്രകടനങ്ങൾ അതിരുകടന്നിട്ടും മേഖലയിൽ നിരീക്ഷണം നടത്താത്തത് മനോരമ ന്യൂസ്‌ വാർത്ത നൽകിയതിന് പിന്നാലെയാണ് മോട്ടർ വാഹന വകുപ്പിന്റെ നടപടി 

 

മൂന്നാർ ഗ്യാപ്പ് റോഡ് മേഖലയിൽ രണ്ടാഴ്ചക്കിടെ തുടർച്ചയായി അപകടം വിളിച്ചു വരുത്തുന്ന രീതിയിൽ യുവാക്കൾ വാഹനം ഓടിച്ചിട്ടും നടപടി കടുപ്പിക്കാൻ മോട്ടർ വാഹനവകുപ്പ് തയാറായിരുന്നില്ല. പാതയിൽ വേണ്ടത്ര നിരീക്ഷണം ഇല്ലാത്തതിനാൽ വാഹനത്തിന്റെ ഡോറിൽ ഇരുന്ന് മൊബൈൽ ദൃശ്യങ്ങൾ പകർത്തിയായിരുന്നു സാഹസിക പ്രകടനം. മേഖലയിൽ നിരീക്ഷണം കാര്യക്ഷമമല്ലാത്തത് മനോരമ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തതോടെയാണ് നടപടി. 

സഞ്ചാരികൾക്കായി കൊച്ചി–ധനുഷ്കോടി ദേശീയ പാതയിൽ വിവിധ ഭാഷകളിൽ ബോധവൽക്കരണ ബോർഡുകളും സ്ഥാപിക്കും. വരും ദിവസങ്ങളിലും മേഖലയിൽ പരിശോധന തുടരും. നിയമലംഘനം കണ്ടെത്തിയാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികളുണ്ടാകുമെന്നാണ് മോട്ടർ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്‌.  

ENGLISH SUMMARY:

will suspend license, says MVD in traffic violations in Munnar gap road.