elephant-idukki

TOPICS COVERED

ഇടുക്കി കല്ലാറിലെ ആന സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റു മരിച്ച സംഭവത്തിൽ കേസെടുത്ത് വനംവകുപ്പ്. കേരള ഫാം ആനസവാരി കേന്ദ്രത്തിനും ആനയുടെ ഉടമയ്ക്കുമെതിരെയാണ് കേസ്. കാസർകോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണൻ ഇന്നലെയാണ് ആനയുടെ ആക്രമണത്തിൽ മരിച്ചത് 

 

കല്ലാറിലെ കേരള ഫാം എന്ന സ്ഥാപനത്തിൽ ഇന്നലെയാണ് പാപ്പാൻ ബാലകൃഷ്ണൻ പിടിയാനാ ലക്ഷ്മിയുടെ ചവിട്ടേറ്റു മരിച്ചത്. വിനോദ സഞ്ചാരികളെ സവാരിക്കായി ആനയുടെ പുറത്ത് കയറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പിടിയാനയുടെ ആക്രമണം. വനംമന്ത്രി എ കെ ശശീന്ദ്രന്റെ നിർദേശപ്രകാരം വനംവകുപ്പ് നടത്തിയ അന്വേഷണത്തിൽ അനുമതിയില്ലാതെയാണ് കേരള ഫാം പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. 

The Forest Department has registered a case in the incident where a mahout was trampled to death by an elephant at the elephant ride center in Kallar, Idukki: