cm-black-flag

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മുഖ്യമന്ത്രിക്കുനേരെ പ്രതിഷേധം. കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ചുങ്കത്ത് കരിങ്കൊടി കാണിക്കാന്‍ നിന്ന കെഎസ്‌യു പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ് ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മലബാറില്‍ പ്രതിഷേധം ശക്തമാണ്. പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ വിവിധയിടങ്ങളില്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. സംസ്ഥാനത്ത് സീറ്റ് ക്ഷാമമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു. മൂന്നാംഘട്ട അലോട്ട്മെന്റ് കഴിഞ്ഞിട്ടും മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളടക്കം പുറത്തു നിൽക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധം. കെഎസ്‌യു കാസര്‍ഗോഡ് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.  

വയനാട് കലക്ടറേറ്റിലേക്കുള്ള കെഎസ്‌യു മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. പിന്നീട് ദേശീയ പാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മലപ്പുറത്ത് ഹയർ സെക്കൻഡറി മേഖല ഉപഡയറക്ടറുടെ ഓഫീസിലേക്ക് എംഎസ്എഫ് പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാനതലത്തിലും മലബാര്‍ജില്ലകളിലും എല്ലാ അപേക്ഷകരും പ്രവേശനം നേടിയാലും സീറ്റുകള്‍ ബാക്കിയാകുമെന്ന്് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.