or-kelu

TOPICS COVERED

ഒ.ആര്‍.കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു . വകുപ്പിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വയനാടിന്റെ പ്രശ്നങ്ങള്‍ക്കും മ‍ുന്‍ഗണന നല്‍കുമെന്ന് പട്ടികജാതി –പട്ടികവര്‍ഗമന്ത്രിയായി ചുമതലയേറ്റ ശേഷം  ഒ.ആര്‍.കേളു പറഞ്ഞു. പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തതില്‍ സന്തോഷമെന്നും ഒ.ആര്‍.കേളു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

വയനാട്ടില്‍ നിന്നുള്ള നാട്ടുകാരെയും കുടുംബാംഗങ്ങളെയും സാക്ഷി നിര്‍ത്തിയായിരുന്നു മാനന്തവാടി എംഎല്‍എ ഒ.ആര്‍. കേളു മന്ത്രിയായി സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞക്ക് പിന്നാലെ  കേളുവിനെ ഗവര്‍ണറും മുഖ്യമന്ത്രിയും പൂച്ചെണ്ട് നല്‍കി അഭിനന്ദിച്ചു. ഗവര്‍ണറുടെ ചായസത്ക്കാരത്തില്‍ പങ്കെടുത്ത ശേഷം സെക്രട്ടറിയേറ്റിലെ ഓഫിലെത്തി ഒ.ആര്‍. കേളു ചുമതലയേറ്റെടുത്തു. 

പട്ടികജാതി പട്ടികവര്‍ഗ മേഖലയിലേക്ക് ഇറങ്ങിച്ചെന്ന് കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കും. വയനാട്ടിലെ വന്യജീവി ആക്രമണത്തിന് പരിഹാരം കാണുന്നതിനും ക്ഷേമ പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കുമെന്നും  ഒ.ആര്‍. കേളു പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷത്തിന്‍റെ സാന്നിധ്യത്തില്‍ സന്തോഷമെന്ന് ഒ.ആര്‍. കേളു രാജ് ഭവന് പുറത്ത് പ്രതികരിച്ചു. 

മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍റെ അതേ ഓഫീസ് തന്നെയാണ് കേളുവിന്‍റെയും. ഓഫീസ് ചുമതലയേല്‍ക്കുമ്പോഴും കുടുംബം ഒപ്പമുണ്ടായിരുന്നു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള സിപിഎമ്മിന്‍റെ ആദ്യ മന്ത്രിയായ ഒ ആര്‍ കേളുവിന് ഏറെ ദൗത്യങ്ങളാണ്  മുന്നിലുള്ളത് 

ENGLISH SUMMARY:

OR Kelu sworn in as minister in LDF government