saji-cheriyan-02

മുതലപ്പൊഴിയിലെ അപകടങ്ങള്‍ക്ക് പരിഹാരം കാണാതെ സര്‍ക്കാര്‍ അദാനിഗ്രൂപ്പുമായി ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം നിമസഭയില്‍. പ്രശ്നപരിഹാരത്തിന് മനുഷ്യസാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും മോശയുടെ വടി സര്‍ക്കാരിന്‍റ കയ്യിലില്ലെന്നും സജി ചെറിയാന്‍ സഭയില്‍ പറഞ്ഞു. മോശെയുടെ വടിയോ അത്ഭുത വിളക്കോ വേണ്ടെന്നും പ്രശ്നപരിഹാരത്തിനുള്ള അറിവാണ് സര്‍ക്കാരിന് വേണ്ടെതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തിരിച്ചടിച്ചു .വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി.

 

പ്രതിപക്ഷത്തിന്‍റെ നോട്ടീസിനെ അധികം കടന്ന് ആക്രമിക്കാത വിഷയത്തിന്‍റെ വൈകാരികതലം മനസിലാക്കിയായിരുന്നു സജി ചെറിയാന്‍റെ മറുപടി. മുതലപ്പൊഴിയില്‍ ഒരു പഠനം കഴിഞ്ഞ് മറ്റൊരു പഠനമെന്നത്  മാനസിക പ്രയാസമുണ്ടാക്കുന്നതാണെന്നും ഒന്നര വര്‍ഷത്തിനകം പ്രശ്നപരിഹാരം ഉണ്ടാവുമെന്നും മന്ത്രി. മോശയുടെ വടിയെടുത്ത് അടിക്കാന്‍ കഴിയില്ലെന്നും പരാമര്‍ശം.

മോശയുടെ വടിയോ അലാവുദീന്‍റെ അത്ഭുത വിളക്കോ ഒന്നും ആരുടെയും കൈയിലില്ലെന്നും  പ്രശ്നപരിഹാരത്തിനുള്ള അറിവാണ് സര്‍ക്കാരിന് വേണ്ടെന്നും വിഡി സതീശന്‍റെ മറുപടി. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കത്തിനെപ്പറ്റിയാണ് പ്രതിപക്ഷം പറയുന്നതെന്നും. ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്ന സര്‍ക്കാരിന് ഡ്രഡ്ജര്‍ എടുത്തുകൂടെയെന്ന് എം വിന്‍സെന്‍റ് ചോദിച്ചു. മണല്‍തിട്ട ഡ്രഡ്ജ് ചെയ്തു മാറ്റണം ഉള്‍പ്പടെയുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍  രണ്ട് മാസത്തിനകം അറ്റുകുറ്റപ്പണി ആരംഭിക്കുമെന്ന സര്‍ക്കാര്‍ മറുപടി പ്രതിപക്ഷം തള്ളി.

ENGLISH SUMMARY:

Minister Saji Cherian on muthalappozhi issue