msf-ksu-march-2

TOPICS COVERED

മലബാർ ജില്ലകളിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് വിദ്യാർഥി സംഘടനകളുടെ സമരപരമ്പര. മലപ്പുറം കലക്ട്രേറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കി. വരും ദിവസങ്ങളിലും സമരം തുടരുമെന്ന മുന്നറിയിപ്പാണ് വിവിധ വിദ്യാർഥി സംഘടനകൾ നൽകിയത്.

 

 

കഴിഞ്ഞ 4 ദിവസമായി എം എസ് എഫ് സമരം നടത്തിയ മലപ്പുറം റീജണൽ ഹയർസെക്കന്ററി ഓഫീസിലേക്കുള്ള ഇന്നത്തെ സമരം ഹരിത ഏറ്റെടുക്കുകയായിരുന്നു.  ഹരിത പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ് ഇതേ ഓഫീസിലേക്ക് കെ എസ് യുക്കാർ ഇരച്ചെത്തിത്തിയത്. 

 

ദേശീയപാതയിൽ കിടന്നു പ്രതിഷേധിച്ച ഫ്രട്ടേണിറ്റിക്കു പിന്നാലെയായിരുന്നു എസ് എഫ് ഐ യുടെ വരവ്. മലബാറിലെ ജില്ലകളിൽ പ്ലസ് വൺ സീറ്റ് ക്ഷാമമില്ലെന്ന വിദ്യാഭ്യാസ മന്ത്രിയെ ശരിക്കും പ്രതിരോധത്തിലാക്കിയാണ് എസ് എഫ് ഐ യുടെ സമരം. വണ്ടൂർ ഡി ഇ ഒ ഓഫിസിൽ കെ എസ് യു നടത്തിയ സമരത്തിൽ ഉന്തും തള്ളുമുണ്ടായി.

 

കെ എസ് യു കോഴിക്കോട് ഹയർ സെക്കൻഡറി റീജിയണൽ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചു. പാലക്കാട്, വയനാട് ഡി ഡി ഇ  ഓഫീസുകൾക്ക് മുന്നിലും എംഎസ്എഫ് പ്രതിഷേധവുമായെത്തി. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ എസ്എഫ്ഐ കലക്ടറേറ്റ് ഉപരോധിക്കും. ഭരിക്കുന്നത് സിപിഎം ആണെങ്കിലും പ്ലസ് വണ്‍ സീറ്റുകള്‍ക്ക് വേണ്ടിയുളള സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് എസ്എഫ്ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഇ. അഫ്സല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

അതേസമയം,  സീറ്റുകളുടെ ക്ഷാമം സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകള് തുടങ്ങി . സംസ്ഥാനത്തെ 2076 എയ്ഡഡ്,അണ്‍എയ്ഡഡ് സ്കൂളുകളിലാണ് ക്ലാസുകള്‍ തുടങ്ങിയത്.

മൂന്നേകാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇതുവരെ സ്ഥിര പ്രവേശനം നേടിയിട്ടുണ്ട്. ഒഴിവുള്ള സീറ്റുകളില്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റുകളിലൂടെ ഉടന്‍ പ്രവേശനം പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 

.

ENGLISH SUMMARY:

Plus One seat shortage: ksu msf protest in malabar