ചിത്രം ; ANI

വിമാനത്തിന് ബോംബ് ഭീഷണി മുഴക്കിയ മലപ്പുറം സ്വദേശിയെ കുടുക്കി എയര്‍ ഇന്ത്യ. ലണ്ടനിലേക്ക് പോകാനെത്തിയ സുഹൈബിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഈ മാസം ആദ്യം ലണ്ടനില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രക്കിടെ മകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത് സുഹൈബ് ചോദ്യം ചെയ്തിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടി മടക്കയാത്രാ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റിനല്‍കണമെന്നും യുവാവ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് എയര്‍ എന്ത്യ തയ്യാറായില്ല. ഇങ്ങനെയായാല്‍ വിമാനത്തിന് ബോംബ് വയ്ക്കുെമന്ന് സുഹൈബ് ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് ഇന്ന് കുടുംബത്തോടൊപ്പം എത്തിയ സുഹൈബിനെ പൊലീസ് പിടികൂടിയത്.

ENGLISH SUMMARY:

Youth in Police custody for bomb threat in Air India.