കടൽക്ഷോഭത്തിൽ വലഞ്ഞ് കൊച്ചി നായരമ്പലത്തെ തീരവാസികൾ. തിരയടിച്ചെത്തുന്നത് വീടകങ്ങളിലേയ്ക്ക്. അപകടവും, തിരയേയും പേടിച്ചു പലരും താമസം മറ്റിടത്തേയ്ക്കാക്കി. വാഗ്ദാനത്തിനപ്പുറം അധികാരികളും, ജനപ്രതിനിധികളും, സർക്കാരും ഒന്നും പാലിക്കുന്നില്ലെന്ന് തീരവാസികൾ വ്യക്തമാക്കി.
ഓരോ മഴക്കാലത്തും വീടും, വീട്ടുസാധനങ്ങളുമൊക്കെ വിട്ട് അഭയാര്‍ഥി ആകേണ്ട നിലയാണ് കൊച്ചി നായരമ്പലത്തെ താമസക്കാര്‍ക്ക്. കടലേറ്റവും, കടല്‍ക്ഷോഭവും പൊലെ കാലങ്ങളായി തുടരുന്ന പ്രതിഭാസം. വാഗ്ദനങ്ങള്‍ മാത്രം കേട്ട അവരില്‍ ഒരുമഴക്കാലം കൂടി ദുരിതം വിതയ്ക്കുകയാണ്.