മൂന്നാര്‍ ഭൂമി കയ്യേറ്റത്തില്‍ ഇടുക്കി കലക്ടറും ഡെപ്യൂട്ടി കലക്ടറും കോടതിയലക്ഷ്യം നടത്തിയെന്ന് അമിക്കസ് ക്യൂറി. സ്റ്റോപ് മെമ്മോ ലംഘിച്ച് പണിത കെട്ടിടത്തിന് എന്‍.ഒ.സി ആവശ്യമില്ലെന്ന് കത്തുനല്‍കി. വിഷയത്തിൽ രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാൻ ഇടുക്കി കലക്ടർക്ക് കോടതിയുടെ നിർദ്ദേശം നല്‍കി.

കെട്ടിടം നിൽക്കുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കിയിരുന്നു എന്ന കാര്യം കത്തിൽ മറച്ചുവെച്ചു. എന്‍.ഒ.സി ഇല്ലാതെ കെട്ടിടം പണിയരുതെന്ന കോടതിവിധി നടപ്പാക്കാൻ വൈകി. 2010 ലെ കോടതിവിധി 2016 ൽ മാത്രമാണ് ദേവികുളം സബ് കലക്ടർ നടപ്പാക്കിയത്. അതിനാൽ കോടതിവിധി 2016 മുതൽ മാത്രമാണ് ബാധകമാവുക എന്ന് കലക്ടർ ഉത്തരവിറക്കിയത് കോടതിയലക്ഷ്യമാണെന്നും ഇരുവർക്കും എതിരെ കോടതിയലക്ഷ്യനടപടി സ്വീകരിക്കണമെന്നും അമിക്കസ് ക്യൂറി.

ENGLISH SUMMARY:

Munnar land encroachment: Collector and Deputy Collector committed contempt of court, says Amicus curiae. Court directed the Idukki collector to give an explanation.