theft

തിരുവനന്തപുരം അമ്പലത്തറയില്‍ പച്ചക്കറി മൊത്തവ്യാപാര  കടയില്‍ മോഷണം. മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപ കവര്‍ന്നു. സി സി ടി വിയില്‍ പതിഞ്ഞ  മോഷ്ടാവിന്‍റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിനു ലഭിച്ചു. 

 

നഗരമധ്യത്തിലെ എസ് എന്‍ വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്സ് എന്ന കടയില്‍ പുലര്‍ച്ചെയാണ് മോഷണം നടന്നത്. സി സി ടി വി ദൃശ്യങ്ങളില്‍ പുലര്‍ച്ചെ 1. 28 നാണ് മോഷ്ടാവെത്തുന്നത്. മഴക്കോട്ടുകൊണ്ട് തലമറച്ചാണ് ഉളളില്‍ക്കടന്നത്. പണം ഉണ്ടാകാന്‍ സാധ്യതയുളള മേശ വലിപ്പുകളെല്ലാം തുറന്ന് നോക്കുന്നുണ്ട്. 

മേശ വലിപ്പ് തുറക്കാനുളള പരിശ്രമത്തിനിടയില്‍ ഒരു വട്ടം മോഷ്ടാവിന്റെ മുഖം കൃത്യമായി സി സി ടിവിയില്‍ പതി‍ഞ്ഞു. മൂന്നിടങ്ങളിലായി സൂക്ഷിച്ചിരുന്ന 3, 60000 രൂപ നഷ്ടപ്പെട്ടതായി കടയുടമ പറഞ്ഞു. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ENGLISH SUMMARY:

Theft at a vegetable wholesale shop