തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര വിമാനയാത്രയ്ക്ക് ജൂലൈ ഒന്നുമുതല്‍ 264 രൂപയും രാജ്യാന്തര യാത്രയ്ക്ക് 631 രൂപയും അധികം നല്‍കണം. യൂസര്‍ ഫീ 50 ശതമാനം വര്‍ധിപ്പിച്ചതാണ് കാരണം. പതിവുവിമാനയാത്രക്കാരായ ഐ.ടി പ്രഫഷണലുകള്‍ക്ക് ഉള്‍പ്പടെ വന്‍തിരിച്ചടിയാണ് അസാധാരണ നിരക്ക് വര്‍ധന
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള ആഭ്യന്തര യാത്രയ്ക്ക് ജൂലൈ ഒന്നുമുതല്‍ യുസര്‍ ഫീ 770 രൂപയാകും. ഇപ്പോള്‍ അത് 506 രൂപ.വര്‍ധന 264 രൂപ.രാജ്യാന്തര യാത്രക്കാര്‍ക്ക് 1262 രൂപയായിരുന്ന യൂസര്‍ ഫീ 1893 രൂപയാകും . തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ് ഏറ്റെടുത്തശേഷമുളള ആദ്യ നിരക്ക് വര്‍ധനയാണിത്. എര്‍പോര്‍ട്ട് ഇക്കോണോമിക് റഗുലേറ്റി അതോറിറ്റിയുടെതാണ് ഉത്തരവ്.മറ്റ് വിമാനത്തവളങ്ങളിലൊന്നും വര്‍ധനയില്ല. നിരക്കുകള്‍ ഇപ്രകാരം
യൂസര്‍ഫീ നിരക്ക്
തിരുവനന്തപുരം–506.00
കൊച്ചി–319.00
കോഴിക്കോട്–508.00
ചെന്നൈ–467.00
മുംബൈ–ഇല്ല
ഡല്‍ഹി–62.00
നിരക്ക് വര്‍ധന ഈവര്‍ഷം തീരുന്നില്ല .അടുത്തവര്‍ഷം തിരുവനന്തപുരത്ത് നിന്ന് ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് യൂസര്‍ ഫീ 840 രൂപയും അതിനടുത്ത വര്‍ഷം 910 രൂപയുമാകും.
നിരക്ക് വര്‍ധന തുടരും
ഇപ്പോള്‍–508.00
ജൂലൈ ഒന്നുമുതല്‍–770
2025 ഏപ്രില്‍ ഒന്നുമുതല്‍–840
2026 ഏപ്രില്‍ ഒന്നുമുതല്‍–910
തലസ്ഥാന വിമാനത്താവളത്തില്‍ വന്നിറങ്ങുന്നവരുടെ യൂസര്‍ ഫീ യും കൂട്ടി. 330 രൂപയായിരുന്നത് അടുത്തവര്‍ഷം 360 രൂപയാകും, അതിനടുത്തവര്‍ഷം 390 രൂപയും. തമിഴ്നാട്ടിലെ കന്യാകുമാരി , തിരുനല്‍വേലി , മധുര തുടങ്ങിയ ജില്ലകളിലെയും യാത്രക്കാര്‍ തിരുവനന്തുപരം വിമാനത്താവളം വഴിയാണ് വന്നുപോകുന്നത് . ആഭ്യന്തര വിമാനസര്‍വീസുകളെ കൂടുതലായി ആശ്രയിക്കുന്ന ഐ.ടി മേഖയില്‍ നിന്ന് ഉള്‍പ്പടെയുള്ള പതിവുയാത്രക്കാര്‍ക്ക് വന്‍ തിരിച്ചടിയാണ് യൂസര്‍ ഫീ വര്‍ധന