കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ അശ്ലീല വാക്കുകള്‍ ഉപയോഗിച്ച് വീഡിയോ തയാറാക്കി പ്രചരിപ്പിച്ച യുവാവ് തൃശൂരില്‍ അറസ്റ്റില്‍. ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശിയായ ശ്യാം ആണ് അറസ്റ്റിലായത്. ആംആദ്മിയുടെ പ്രവര്‍ത്തകനാണ്.
സുരേഷ് ഗോപിയുടെ ഓഡിയോ എഡിറ്റ് ചെയ്ത് അശ്ലീല വാക്ക് ചേര്‍ത്ത് പ്രചരിപ്പിച്ചെന്നാണ് കേസ്. തൃശൂരിലെ പാര്‍ട്ടി പരിപാടിയ്ക്കിടെ ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്.ഹരിയോട് രഹസ്യമായി സുരേഷ്ഗോപി സംസാരിക്കുന്നതാണ് ദൃശ്യം.
ഇതില്‍, അശ്ലീല വാക്ക് ചേര്‍ത്ത് പ്രചരിപ്പിച്ചെന്നാണ് കേസ്. ചേര്‍പ്പ് പൊലീസ് ആണ് കേസ് റജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് പിടികൂടിയത്. തൃശൂരിലെ കോളജ് വിദ്യാര്‍ഥിയാണ് യുവാവ്. ബിരുദാനന്തര ബിരുദത്തിനാണ് പഠിക്കുന്നത്.