mm-varghese-karuvannur-bank

കരുവന്നൂര്‍ കള്ളപ്പണമിടപാടില്‍ സിപിഎമ്മിനെ പ്രതിചേര്‍‌ത്ത് ഇ.ഡി. സിപിഎമ്മിന്‍റെ സ്വത്തും അക്കൗണ്ടുകളും ഇഡി കണ്ടുകെട്ടി. കരുവന്നൂരില്‍നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്ന് ഇഡി. തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ട് അടക്കം, വിവിധ പാര്‍ട്ടി ഘടകങ്ങളുടെ എട്ട് അക്കൗണ്ടുകളാണ് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയ സ്വത്തും അക്കൗണ്ടുകളും ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിന്‍റെ പേരിലാണ്. പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി ഒാഫിസ് നിര്‍മിക്കാന്‍ വാങ്ങിയ ഭൂമിയും കണ്ടുകെട്ടി. സിപിഎമ്മിന് പുറമെ ഒന്‍പതു വ്യക്തികളുടെ സ്വത്തുക്കളും കണ്ടുകെട്ടി. കരുവന്നൂരില്‍നിന്ന് അനധികൃതമായി ലോണ്‍ സമ്പാദിച്ചവരാണ് ഇവര്‍. സിപിഎമ്മിന്‍റേത് ഉള്‍പ്പെടെ ആകെ  29 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അതേസമയം ഇ.ഡി നടപടിയില്‍ പ്രതികരിക്കാന്‍ കേന്ദ്ര കമ്മിറ്റി യോഗം കഴിഞ്ഞ് ഇറങ്ങിയ സിപിഎം നേതാക്കള്‍ തയാറായില്ല.

 
ENGLISH SUMMARY:

ED seizes property and accounts of CPM in Karuvannur black money transaction