child-attack-tvm

തിരുവനന്തപുരം മണ്ണന്തലയില്‍ മൂന്ന് വയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച് പൊള്ളിച്ചതായി പരാതി. ഭാര്യയുടെ രണ്ടാനച്ഛന്‍റെ ദേഹത്ത് തൊട്ടതിനാണ് ക്രൂരതയെന്ന് കുട്ടിയുടെ പിതാവ് വെളിപ്പെടുത്തി. വയറിലും കാലിലും സാരമായി പൊള്ളലേറ്റ കുട്ടി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മൂന്നുവയസുകാരന്‍റെ അമ്മ ബെംഗളൂരുവില്‍ വീട്ടുജോലിക്ക് പോയതോടെയാണ് കുട്ടിയെ അമ്മയുടെ വീട്ടില്‍ നിര്‍ത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് അയല്‍വീട്ടുകാര്‍ ഫോണ്‍വിളിച്ച് പറയുമ്പോഴാണ് കുട്ടിക്ക് പൊള്ളലേറ്റ കാര്യം അച്ഛനും അമ്മയും അറിയുന്നത്. കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും  പിന്നീട് മനസിലാക്കി. എന്നാല്‍ ചായ തിളപ്പിക്കുന്നതിനിടെ വെള്ളം തട്ടിവീണ് പൊള്ളലേറ്റെന്നാണ് മുത്തശ്ശനും മുത്തശ്ശിയും പറയുന്നത്. കേസെടുത്ത പൊലീസ് രണ്ടാനച്ഛനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ENGLISH SUMMARY:

Three year old boy was admitted in hospital with burns. His mother's step father in police custody.