ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി ടി.പി കേസിലെ എട്ടു പ്രതികള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി. ഇരട്ടജീവപര്യന്തം ചോദ്യംചെയ്ത് ഒന്നു മുതല്‍ ആറുവരെ പ്രതികളായ അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ഷാഫി, ഷിനോജ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ശിക്ഷ ഇളവ് ചെയ്ത് ജാമ്യം അനുവദിക്കണമെന്നാണ് പ്രതികളുടെ ആവശ്യം. 12 വര്‍ഷമായി ജയിലിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍. കേസില്‍
ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവും കെ.കെ.കൃഷ്ണനും സമാന ആവശ്യമുന്നയിച്ച് അപ്പീല്‍ നല്‍കിയവരിലുണ്ട്. ഇവരെ നേരത്തെ വിചാരണക്കോടതി വെറുതേ വിട്ടിരുന്നു. പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള നീക്കം വിവാദമായതിന് പിന്നാലെയാണ് പ്രതികള്‍ സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്.