കുറുകെ ചാടിയ കാട്ടുപന്നിയെ ഇടിച്ച് സ്കൂട്ടര്‍ മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം
- Kerala
-
Published on Jun 28, 2024, 03:15 PM IST
-
Updated on Jun 28, 2024, 03:30 PM IST
മലപ്പുറം എടവണ്ണയില്‍ കുറുകെച്ചാടിയ കാട്ടുപന്നിയെ ഇടിച്ച് സ്കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ യാത്രക്കാരന് ദാരുണാന്ത്യം. അരീക്കോട് സ്വദേശി പൂവഞ്ചീരി അബ്ദുൽ ഹമീദാണ് മരിച്ചത്. പുലര്‍ച്ചെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ അബ്ദുല്‍ ഹമീദിനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. എടവണ്ണ പാലപ്പറ്റ മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
ENGLISH SUMMARY:
Man dies after two wheeler hits wild boar in Malappuram Edavanna
-
-
-
mmtv-tags-malappuram mmtv-tags-breaking-news mmtv-tags-wild-boar 3tc2evgnm1jon81vliqa66t2hh-list mmtv-tags-accident 562g2mbglkt9rpg4f0a673i02u-list 7mbm4sdqcdg3lrv1im265f042c