protest-against-chembazhant

തിരുവനന്തപുരം ചെമ്പഴന്തി സഹകരണ ബാങ്കിന് മുന്നില്‍ മൃതദേഹവുമായി ഉപരോധം. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ബിജു കുമാറിന്റെ മൃതദേഹവുമായാണ് ബന്ധുക്കള്‍ ഉപരോധിക്കുന്നത്. ബാങ്ക് പ്രസിഡന്റ് ജയകുമാറും മരിച്ച ബിജുകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നെന്ന് ബന്ധുക്കള്‍. ബിജുകുമാറില്‍ നിന്ന് വാങ്ങിയ പണം ബാങ്ക് പ്രസിഡന്റ് ജയകുമാര്‍ തിരികെ നല്‍കിയില്ലെന്നാരോപിച്ചാണ് ഉപരോധം. സഹകരണസംഘത്തിന്റെ അണിയൂരിലെ ബസാര്‍ പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു.

 
ENGLISH SUMMARY:

Protest with dead body in front of Chembazhanthi Cooperative Bank, Thiruvananthapuram