mock-election

പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ ആവേശം കെട്ടടങ്ങി എങ്കിലും കുഞ്ഞ് മനസിലേക്ക് ജനാധിപത്യ മൂല്യങ്ങൾ ഊട്ടിഉറപ്പിക്കുകയാണ് തിരുവനന്തപുരം പാളയത്തെ സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകർ. വോട്ടിങ് രീതിയും തെരഞ്ഞെടുപ്പ് ആവേശവും നേരിട്ടറിഞ്ഞ സന്തോഷത്തിലാണ് ഈ കലാലയത്തിലെവിദ്യർഥികൾ. പൊതു തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ മോക് പോളിങ്ങിലൂടെ അതേപടി നടപ്പാക്കിതെരഞ്ഞെടുപ്പ് രീതികൾ കുട്ടികൾക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് സ്കൂൾ അധികൃതർ.