munderi

മഴ ശക്തമായതോടെ ചാലിയാര്‍ കടക്കാനാവാതെ ഒറ്റപ്പെട്ട മലപ്പുറം മുണ്ടേരി വനത്തിലെ ആദിവാസി കോളനികളിലെ പനി ബാധിച്ച കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ ബോട്ടുമായി അഗ്നിരക്ഷാസേനയെത്തി. 2019ലെ പ്രളയത്തില്‍ ഒലിച്ചുപോയ ഇരുട്ടുകുത്തിയിലെ പാലം നിര്‍മാണം നീണ്ടു പോയതോടെയാണ് വനത്തിലുളളിലെ നാല് കോളനികള്‍ ഒറ്റപ്പെട്ടത്.

 

പനി ബാധിച്ച് അവശനിലയിലായിരുന്നു കുട്ടികള്‍. രോഗാവസ്ഥയില്‍ മുതിര്‍ന്നവരും ഇരുട്ടുകുത്തി, വാണിയംപുഴ, കുമ്പളപ്പാറ കോളനികളിലുണ്ട്. വേനല്‍ക്കാലത്ത് ആദിവാസികള്‍ ഉപയോഗിച്ചിരുന്ന മുളകൊണ്ടുണ്ടാക്കിയ ചങ്ങാടം ചാലിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ പുഴയില്‍ ഇറക്കാനാവില്ല. കോളനിക്കാരുടെ ദുരിത വാര്‍ത്തയറിഞ്ഞാണ് അഗ്നിരക്ഷാ സേന ബോട്ടുമായെത്തി രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചത്.

4 കോളനികളിലായി 250ല്‍ അധികം കുടുംബങ്ങള്‍ ചാലിയാറിന് അക്കരെ ഒറ്റപ്പെട്ട കഴിയുന്നുണ്ട്. 5 വര്‍ഷം മുന്‍പ് ഒലിച്ചു പോയ പാലത്തിന് പകരം പുതിയത് നിര്‍മിക്കുമെന്ന വാഗ്ദാനം അനിശ്ചിതമായി നീണ്ടു പോവുകയാണ്. ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കോളനികളിലെ വിദ്യാര്‍ഥികള്‍ ദിവസങ്ങളായി സ്കൂളില്‍ പോവുന്നുമില്ല.

ENGLISH SUMMARY:

The fire brigade took the affected children to the hospital