eerumadam

സ്കൂള്‍ കുട്ടികള്‍ക്ക് ഉല്ലസിക്കാന്‍ ഏറുമാടം നിര്‍മിച്ച് അധ്യാപകര്‍. തൃശൂര്‍ ചൂണ്ടലിലെ സ്കൂളിലാണ് ഈ വേറിട്ട ഏറുമാടം കുട്ടികളുടെ ഹൃദയങ്ങള്‍ കീഴടക്കിയത്. 

 

ക്ലാസില്ലാത്ത സമയങ്ങളില്‍ കുട്ടികള്‍ക്ക് ആനന്ദം പകരുകയാണ് ഈ ഏറുമാടം.  ഈ വെറൈറ്റി ഐഡിയ അധ്യാപകരുടെ മനസിലുദിച്ചതാണ്. തൃശൂര്‍ ചൂണ്ടൽ ലേഡി ഇമ്മാക്യൂലേറ്റ് ഗേൾസ് ഹൈസ്കൂളിലാണ് വ്യത്യസ്തമായി ഏറുമാടം ഉണ്ടാക്കിയത്. പഠനത്തിനപ്പുറമുള്ള ആനന്ദമാണ് ഇവർക്ക് ഇവിടെ. സ്കൂളിലെ ഈ ഏറുമാടവും അതിനുചുറ്റുമുള്ള കളി ചിരികളും നാളത്തേക്കുള്ള നല്ല ഓർമ്മകളാണ്. മേൽക്കൂര ഉള്ളതിനാൽ, മഴയത്തും വെയിലത്തും ഇതില്‍ കയറാം. പക്ഷേ, ഒരു നിര്‍ബന്ധമുണ്ട്. അധ്യാപകരില്ലാതെ ഏറുമാടത്തില്‍ കയറരുത്. 

മറ്റു സ്കൂളുകളിൽ നിന്ന് എങ്ങനെ ക്യാംപസ് വ്യത്യസ്തമാക്കാമെന്ന ആശയമാണ് ഏറുമാടത്തിലേക്ക് എത്തിച്ചത്. ആദ്യം മുളയായിരുന്നു മനസ്സിൽ, പിന്നീട് കുട്ടികളുടെ സുരക്ഷയെ മുന്നിൽകണ്ട് ബലം കൂട്ടാന്‍ കമ്പിയില്‍ നിര്‍മിച്ചു. 

ENGLISH SUMMARY:

The teachers have built a playhouse for the children to have fun