NEW DELHI 2024 FEBRUARY 06    :   CPI state secretary Binoy Viswam MP  in a press conferance at Kerala house New Delhi  . @ JOSEKUTTY PANACKAL / MANORAMA

NEW DELHI 2024 FEBRUARY 06 : CPI state secretary Binoy Viswam MP in a press conferance at Kerala house New Delhi . @ JOSEKUTTY PANACKAL / MANORAMA

സ്വർണ്ണം പൊട്ടിക്കലും അധോലോകഥകളും ചെങ്കൊടിക്ക് ചേർന്നതല്ലെന്ന് പരസ്യമായി പറഞ്ഞ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടത് മൂല്യത്തകർച്ചയിൽ തിരുത്തൽ വേണമെന്ന നിലപാടിൽ ഉറച്ചുനിന്നുകൊണ്ടാണ് സി.പി.ഐയുടെ പ്രതികരണം. എൽഡിഎഫ് ജനങ്ങളുടെ പ്രതീക്ഷക്ക് ഒത്ത് വളരണമെന്നും ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ ബിനോയ് വിശ്വം പ്രതികരിച്ചു.

 

പി ജയരാജന്‍റെ മകന് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധമുണ്ടെന്ന മനു തോമസിന്റെ ആരോപണം സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് തള്ളുമ്പോഴും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യ വിമർശനം ആവർത്തിക്കുകയാണ്. നിലവിലെ സംഭവ വികാസങ്ങൾ വലിയ പാരമ്പര്യമുള്ള ചെങ്കൊടിക്ക് ചേർന്നതല്ലെന്ന ഇന്നലത്തെ പ്രസ്താവന ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ ആവർത്തിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി പറയാന്‍ ആഗ്രഹിച്ചതാണ് പറഞ്ഞത്. പറഞ്ഞത് സിപിഐയുടെ കാര്യമല്ല, എല്‍.ഡി.എഫിനെ സ്നേഹിക്കുന്നവര്‍ക്കായിയാണ് പ്രതികരിച്ചത്. ഒരു വ്യക്തിയുടെ പേരെടുത്ത് താന്‍ വിമര്‍ശിച്ചിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

ജനവിധി എൽഡിഎഫ് ആഴത്തിൽ പഠിക്കണം. ഇക്കാര്യത്തിൽ സി.പി.ഐക്കും ഉത്തരവാദിത്തമുണ്ട്. തിരുത്തേണ്ടത് തിരുത്തണം. വ്യക്തിക്കെതിരായല്ല,കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി പറയാൻ ആഗ്രഹിച്ചതാണ് പറഞ്ഞത് എന്നും ബിനോയ് വിശ്വം വിശദീകരിച്ചു. സി.പി.ഐ ഇടതുമുന്നിണി വിടമെന്ന എം.എം ഹസന്റെ പ്രസ്താവനയെ അദ്ദേഹം ചിരിച്ചു തളളി.

ENGLISH SUMMARY:

Binoy Viswam against gold smuggling and under wolrd activites