മലപ്പുറം ചേലേമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ചു പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. ചേലുപ്പാടം സ്വദേശി അബ്ദുൽ സലിം ഖമറുന്നീസ ദമ്പതികളുടെ മകൾ ദിൽഷ ഷെറിൻ ആണ് മരിച്ചത്. മൂന്ന് ദിവസം മുൻപാണ് ദിൽഷയെ പനിയുൾപ്പെടെ ഉള്ള രോഗ ലക്ഷണളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
ഇന്ന് രാവിലെയോട് കൂടി ആരോഗ്യനില ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. പോത്തുകല്‍ വള്ളിക്കുന്ന് ഉൾപ്പെടെയുള്ള മേഖലകളിൽ രോഗവ്യാപനം തുടരുകയാണ്. അതിനിടെയാണ് രോഗം ബാധിച്ചു ഒരാൾ കൂടി മരിക്കുന്നത്. പ്രദേശത്ത് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.