സജി ചെറിയാനെ തള്ളി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. എസ്എസ്എല്‍സി കഴിഞ്ഞവര്‍ക്ക് ഏഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശം വസ്തുതാവിരുദ്ധം. ഒന്നാം ക്ലാസ് പിന്നിടുന്ന വിദ്യാര്‍ഥി മലയാളം അക്ഷരമാല പഠിക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ട്. അക്കാദമിക മികവില്‍ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വികസനസൂചികയില്‍ കേരളം പ്രഥമ ശ്രേണിയിലെന്നും മന്ത്രി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കേരളത്തില്‍ പത്താംക്ലാസ് ജയിച്ച കുട്ടികളില്‍ നല്ലൊരു ശതമാനത്തിനും എഴുത്തും വായനയും അറിയില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന് പറഞ്ഞത്. പണ്ടൊക്കെ 210 മാര്‍ക്ക് വാങ്ങാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ഇന്ന് ആരെങ്കിലും തോറ്റാല്‍ അതിനെ സര്‍ക്കാരിന്റെ പരാജയമായി ചിത്രീകരിക്കും. ആലപ്പുഴയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം