പത്താംക്ളാസ് പാസാകുന്നവര്‍ക്ക് അക്ഷരം എഴുതാന്‍ അറിയാമോ? നിയമസഭിലാണ് ചോദ്യം വീണ്ടും ഉയര്‍ന്നത്. മന്ത്രി സജി ചെറിയാന്‍റെ വാക്കുകള്‍ പ്രസംഗത്തിലെ ഒഴുക്കിന് വേണ്ടി പറഞ്ഞതാകാമെന്ന് വിദ്യാഭ്യാസ മന്ത്രി. ഒരു വിദ്യാര്‍ഥി നല്‍കിയ അപേക്ഷയിലെ അക്ഷരത്തെറ്റുകള്‍ കണ്ടതിലെ വിഷമത്തില്‍ പറഞ്ഞതാണെന്നാണ് സജി ചെറിയാന്‍റെ വിശദീകരണം.