Image∙ Shutterstock - 1

മൂന്നാർ ഗ്യാപ് റോഡിൽ സാഹസിക പ്രകടനം നടത്തിയ കാർ മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്യും. ഇന്ന് രാവിലെയാണ് തെലങ്കാന രജിസ്ട്രേഷൻ കാറിൽ പെരിയകനാൽ ഭാഗത്ത് യുവാവ് അഭ്യാസപ്രകടനം നടത്തിയത്. 

 

സാഹസിക യാത്രക്കെതിരെ കർശന നടപടിയെടുത്തിട്ടും ഗ്യാപ്പ് റോഡിലെ അഭ്യാസപ്രകടനങ്ങൾ തുടരുകയാണ്. രാവിലെ എട്ട് മണിയോടെ പെരിയകനാലിലാണ് യുവാവ് കാറിന്റെ ഡോറിലിരുന്ന് സഞ്ചരിച്ചത്. പിന്നാലെയെത്തിയ സഞ്ചാരികൾ ദൃശ്യങ്ങൾ പകർത്തി. ദേവികുളത്തെത്തിയതോടെ യുവാക്കളുടെ കാർ മോട്ടർ വാഹനവകുപ്പ് സ്പെഷ്യൽ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്ത് മൂന്നാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അർ ടി ഒ യുടെ മുന്നിൽ ഹാജരാക്കി ഡ്രൈവറുടെ ലൈസൻസ് ഉടൻ തന്നെ സസ്‌പെൻഡ് ചെയ്യും. 

സമാനമായ രീതിയിൽ വാഹനം ഓടിച്ച മൂന്നാളുകളുടെ ലൈസൻസ് നേരെത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. മേഖലയിൽ മോട്ടർ വാഹന വകുപ്പ് പരിശോധന നടത്തുന്നുണ്ടെങ്കിലും കണ്ണുവെട്ടിച്ച് അഭ്യാസപ്രകടനം തുടരുകയാണ്. ഗ്യാപ്പ് റോഡ് ഭാഗത്ത് കൂടുതൽ ക്യാമറകൾ സ്ഥാപിച്ച് നിയമലംഘകരെ പിടികൂടണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. 

ENGLISH SUMMARY:

Adventure journey in munnar gap road; driver's license will be suspended