വനാതിർത്തിയിലെ ജനങ്ങളുടെ രക്ഷയ്ക്ക് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ. വന്യജീവി ആക്രമണം മൂലം മരണം കൂടുന്നുവെന്നത് ശാസ്ത്രീയ കണക്കല്ലെന്ന് മന്ത്രി എ. കെ. ശശീന്ദ്രൻ. കേരള കോൺഗ്രസിനെ മലയോര സമര യാത്രയിൽ മാത്യു കുഴൽനാടൻ ക്ഷണിച്ചപ്പോൾ ഇടതുകൂറ് ആവർത്തിച്ച് മന്ത്രി റോഷി അഗസ്റ്റിൻ.
നിലമ്പൂർ മൂത്തേടത്ത് കാട്ടാന ആക്രമണത്തിൽ ഉച്ചക്കുളം ഊരിലെ സരോജിനി കൊല്ലപ്പെട്ടതാണ് അടിയന്തര പ്രമേയ നോട്ടിസിന് വിഷയമായത്. വനാതിർത്തിയിലെ ജനങ്ങളാകെ ഭീതിയിലാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സരോജിനി ആക്രമണത്തിനിരയായത് വനത്തിനകത്താണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. വന്യമൃഗ ആക്രമണത്തിൽ മരണം കൂടുന്നുവെന്നത് ശാസ്ത്രീയ കണക്കല്ല. നിലമ്പൂർ കരുളായിലുണ്ടായ കാട്ടാന ആക്രമണത്തിന് രാഷ്ട്രീയ നിറവും നൽകിയെന്ന് ശശീന്ദ്രൻ.
കേരള കോൺഗ്രസ് രാഷ്ട്രീയ പ്രായശ്ചിത്തം ചെയ്ത് മലയോര സമരയാത്രയിൽ വരണമെന്ന് മാത്യു കുഴൽനാടൻ. അടിയന്തര ഘട്ടത്തിലെ രക്ഷകനായ പിണറായി വിജയനൊപ്പമെന്ന് പ്രഖ്യപിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍റെ മറുപടി. വന്യജീവി ആക്രമണ പ്രശ്നം ലാഘവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് പറഞ്ഞ് പ്രതിപക്ഷം ഇറങ്ങിപ്പോയി.