kodumomn

TOPICS COVERED

പത്തനംതിട്ട കൊടുമണ്ണിൽ ഓട വിവാദവുമായി ബന്ധപ്പെട്ട് തുടങ്ങിയ പുറമ്പോക്ക് സർവ്വേ പൂർത്തിയായതിന് പിന്നാലെ ആരോപണങ്ങളും പ്രതിഷേധവും.  തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തെറ്റെന്നു തെളിഞ്ഞതായി മന്ത്രി വീണാ ജോർജിൻ്റെ ഭർത്താവ് ജോർജ് ജോസഫ് പറഞ്ഞു. കോൺഗ്രസ്സും ഡിവൈഎഫ്ഐയും കൊടുമണ്ണിൽ പ്രകടനം നടത്തി

 

കൊടുമണ്ണിലെ പുറമ്പോക്ക് സര്‍വേ പൂര്‍ത്തിയായതോടെ ആരോപണങ്ങള്‍ തെറ്റെന്ന് തെളിഞ്ഞെന്ന് ജോര്‍ജ് ജോസഫ്. ഇതോടൊപ്പം മണ്ഡലം കമ്മിറ്റി ഓഫിസിന്‍റെ സ്ഥലത്ത് പുറമ്പോക്ക് ഭൂമിയുണ്ടെന്ന് കോണ്‍ഗസിനെതിരെയും ആരോപണം ഉയര്‍ന്നു.  എന്നാല്‍ കോണ്‍ഗ്രസ് ആരോപണം നിഷേധിച്ചു. ആരോപണം തെളിയിച്ചാല്‍  ഭൂമി വിട്ടുനല്‍കാമെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു.