കോഴിക്കോട് കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്ങിൽ രണ്ട് വിദ്യാർഥികൾക്ക് പരുക്ക്. പ്ലസ് വൺ കോമേഴ്സ് വിദ്യാർത്ഥികളെ പ്ലസ്ടുവിലെ മുപ്പതോളം വിദ്യാർത്ഥികൾ ക്ലാസിൽ കയറി ആക്രമിക്കുകയായിരുന്നു. രണ്ടു പേരുടെ കൈയ്ക്ക് പൊട്ടലുണ്ട്. കോമ്പസ് കൊണ്ട് കുത്തി പരിക്കേൽപ്പിച്ചതായും വിദ്യാർഥികൾ പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ച സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. അഞ്ച് പ്ലസ് ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുപ്പതോളം വരുന്ന പ്ലസ് ടു വിദ്യാര്‍ഥികള്‍ വീണ്ടും ആക്രമണം നടത്തിയത്.

പരുക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസതേടി. സ്കൂൾ അധികൃതർ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തിട്ടില്ല.

ENGLISH SUMMARY:

Ragging reported in Koduvally Government Higher Secondary School. Plus one students attacked by plus two students.