മര്‍ദനത്തിന് പിന്നാലെ കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളജിലെ പ്രിന്‍സിപ്പലിന് എസ്.എഫ്.ഐ നേതാവിന്റ ഭീഷണിയും. കോളജില്‍ കയറാന്‍ അനുവദിക്കില്ലെന്നും, അടിച്ച് ആശുപത്രിയില്‍ ആക്കാന്‍ തീരുമാനമെടുത്താല്‍ അതും ചെയ്യുമെന്നായിരുന്നു ഏരിയാ സെക്രട്ടറിയുടെ ഭീഷണി.
കൊയിലാണ്ടി ഏരിയാ പ്രസിഡന്റ് അഭിനവിനെ പ്രിന്‍സിപ്പലും അധ്യാപകനും ചേര്‍ന്ന് മര്‍ദിച്ചെന്ന് ആരോപിച്ച് എസ്.എഫ്.ഐ കോളേജിലേക്ക് നടത്തിയ മാര്‍ച്ചിലായിരുന്നു ഏരിയാ സെക്രട്ടറി നവതേജിന്റ ഭീഷണിപ്രസംഗം
മാര്‍ച്ച് കോളജ് കവാടത്തില്‍ പൊലീസ് തടഞ്ഞെങ്കിലും ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ ഉള്ളില്കയറി.നാലുവര്‍ഷ ഡിഗ്രി കോഴ്സ് സംബന്ധിച്ച് ഹെല്പ് ഡെസ്ക് ആരംഭിക്കുന്നതിനെ പ്രിന്‍സിപ്പല്‍ എതിര്‍ത്തെന്ന് ആരോപിച്ചായിരുന്നു ഇന്നലെ പുറത്തുനിന്നെത്തിയ എസ്.എഫ്.ഐക്കാര്‍ ക്യാംപസില്‍ പ്രതിഷേധിച്ചത്.
ഇതിനിടെ ഏരിയാ പ്രസിഡന്റ് അഭിനവ് പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്കറിന്റ മുഖത്തടിച്ചു. അതേസമയം സമയം പ്രിന്‍സിപ്പലും കെ പി രമേശന് എന്ന അധ്യാപകനും ചേര്‍ന്ന് തന്നെ മര്‍ദിക്കുകയായിരുന്നുവെന്നാണ് അഭിനവിന്റ ആരോപണം.എസ്.എഫ്.ഐക്കാരുടെ പരാതിയില്‍ പ്രിന്‍സിപ്പലിനും അധ്യാപകനുമെതിരെ ആദ്യം പൊലീസ് കേസെടുത്തു.
പിന്നീട് കണ്ടാലറിയാവുന്ന 15 എസ്.എഫ്.ഐക്കാര്‍ക്കെതിരെയും കേസെടുത്തു. ദൃശ്യങ്ങളില്‍ ആളെ വ്യക്തമാണെങ്കിലും ആരുടേയും പേര് ചേര്‍ത്തിട്ടില്ല. സംഘര്‍ഷത്തിന്റ പശ്ചാത്തലത്തില്‍ കോളജിന് ഇന്ന് അവധി നല്കി.