community-sabha

സര്‍ക്കാര്‍ ജീവനക്കാരുടെ സാമുദായിക കണക്ക് നിയമസഭയില്‍ നല്‍കി സര്‍ക്കാര്‍. ആകെ 5.45 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 36 ശതമാനം പേരും മുന്നാക്ക സമുദായങ്ങളില്‍പ്പെട്ടവരാണ്. ഒ.ബിസി പ്രാതിനിധ്യം  52.31 ശതമാനമാണ്. പി. ഉബൈദുള്ള ഉന്നയിച്ച ചോദ്യത്തിനാണ് പിന്നാക്കക്ഷേമ വകുപ്പ് മറുപടി നല്‍കിയത്. 

 

സംസ്ഥാനത്ത് ജാതി സെന്‍സസ് വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ  സമുദായം തിരിച്ചുള്ള കണക്കുകള്‍ നിയമസഭയില്‍ വരുന്നത്. 5,45,423 പേരാണ് കേരളത്തില്‍ ആകെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ഇതില്‍ 2, 85, 335 പേര്‍ ഒ.ബി.സി വിഭാഗത്തില്‍ ഉള്ളവരാണ്. മുന്നാക്ക ജനറല്‍വിഭാഗത്തില്‍ 1,96,837 പേരാണുള്ളത്. 

പിന്നാക്കവിഭാഗങ്ങളുടെ പ്രാതിനിധ്യം നോക്കിയാല്‍ എസ്.സി 51,783, എസ്.ടി 10,513 . ഒരോ സമുദായം തിരിച്ച് കണക്കുകള്‍ ഇപ്രകാരമാണ്, മുന്നാക്ക ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്ന് 73,713 പേരാണ് സര്‍ക്കാര്‍ ജോലിയിലുള്ളത്. നായര്‍ വിഭാഗത്തില്‍ നിന്ന് 1,08, 012 പേരും ബ്രാഹ്മണര്‍ 7112 പേരും സര്‍ക്കാരില്‍ജോലിനേടി. ഈഴവ–തീയ്യ അനുബന്ധസമുദായങ്ങളില്‍ നിന്ന് 1,15,075 പേര്‍ സര്‍ക്കാര്‍സര്‍വീസിലുണ്ട്.

73,7 74 മുസ് ലിം 22,542 ലാറ്റിന്‍ ക്രിസ്റ്റ്യന്‍ ഇങ്ങനെയാണ് സര്‍ക്കാര്‍ ജോലി കിട്ടിയവരുടെ കണക്കുകള്‍. ഹിന്ദു നാടാര്‍, ധീവര, എസ്.ഐ.യു.സി പരിവര്‍ത്തിത ക്രിസ്ത്യന്‍ സമുദായം എന്നിവരുടെ  പ്രാതിനിധ്യം സര്‍ക്കാര്‍ സര്‍വീസില്‍ ഏറെ കുറവാണ്. 

ENGLISH SUMMARY:

Community information of government employees government gave in the assembly