TOPICS COVERED

തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം സര്‍ക്കാര്‍ വിരുദ്ധവികാരമെന്ന്  തുറന്നടിച്ച് സിപിഐ . ഇടതുപക്ഷത്തിന് വോട്ടുചെയ്യുന്ന പാര്‍ട്ടി കുടുംബങ്ങള്‍ പോലും ഇടതുമുന്നണിക്കെതിരെ വോട്ടുചെയ്തെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഭരണവിരുദ്ധവികാരം തോല്‍വിക്ക് കാരണമായെന്ന് സമ്മതിക്കേണ്ടി വരുമെന്നും അതാണ് സിപിഐ വിലയിരുത്തലെന്നും മാങ്കോട് പറഞ്ഞു.

‌ ക്ഷേമപെന്‍ഷന്‍ മുടങ്ങിയതും  സപ്ലൈക്കോയില്‍ സാധനങ്ങള്‍ മുടങ്ങിയതും തോല്‍വിക്ക് കാരണമായെന്ന്  സമ്മതിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ വിരുദ്ധ വികാരമാണെന്ന് പൂര്‍ണമായി സമ്മതിക്കാന്‍ സിപിഎം തയാറായിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ വിരുദ്ധവികാരം തോല്‍വിയുടെ പ്രധാനകാരണമെന്നാണ് സിപിഐ  വിലയിരുത്തല്‍. ഇടതുപക്ഷ നയത്തില്‍ നിന്ന് സര്‍ക്കാര്‍ വ്യതിചലിക്കുന്നുവെന്ന തോന്നലും ജനങ്ങള്‍ എതിര്‍ത്ത് വോട്ടുചെയ്യാന്‍ കാരണമായി. സര്‍ക്കാരിനോടുള്ള  വിരോധം കാരണം ഒപ്പം നിന്നവരും  എതിര്‍ത്ത് വോട്ടു ചെയ്തുവെന്ന് സിപിഐ തുറന്നുപറയുമ്പോള്‍ അതിനെ സിപിഎമ്മിന് അംഗീകരിക്കേണ്ടി വരും.

ENGLISH SUMMARY:

PI openly attributed the election defeat to anti-government sentiment