തിരുവനന്തപുരം ബോണക്കാട് കരടിയുടെ കടിയേറ്റ് ഒരാൾക്ക് പരുക്ക്. ബോണക്കാട് ബി.എ. ഡിവിഷനിൽ കാറ്റാടിമുക്ക് ലൈനിൽ ലാലാ (58)യ്ക്കാണ് കരടിയുടെ കടിയേറ്റത്. ആക്രമണത്തിൽ ലാലായുടെ ഇടതുകാലിന്‍റെ മുട്ടിലും വലതു കൈയുടെ മുട്ടിലും പരുക്കേറ്റു. രാവിലെ വീട്ടുമുറ്റത്തേക്കിറങ്ങിയ ലാലായെ രണ്ട് കരടികളാണ് ആക്രമിച്ചത്. വാഹന സൗകര്യം ഇല്ലാതിരുന്നതിനാൽ രാവിലെ എട്ടരയോടെയാണ് ലാലയെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിക്കാനായത്. പരുക്ക് സാരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.