കോഴിക്കോട് മുതലക്കുളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ബൈക്കറി കത്തിനശിച്ചു. ഗുരുതരമായി പൊള്ളലേറ്റ് തൊഴിലാളി മലപ്പുറം സ്വദേശി അഹ്ദുള്‍ മുത്തലിഫ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പൊട്ടിത്തെറിച്ച സിലിണ്ടര്‍ തെറിച്ച് വീണത് രണ്ട് കെട്ടിടങ്ങള്‍ക്ക് അപ്പുറത്ത്. സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെയാണ് ബേക്കറി പ്രവർത്തിച്ചിരുന്നതെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു
മരണത്തെ മുഖാമുഖം കണ്ട നിമിഷം. കത്തി ഉയരുന്ന തീ നാളങ്ങൾക്കിടയിലൂടെ മണിപ്പൂരുകാരനായ... ൻ്റെ ജീവിതത്തിലേക്കുള്ള അതിസാഹസികമായ രക്ഷപ്പെടൽ. പുലർച്ചെ 7 മണിയോടെയാണ് ഡിവൈൻ ബേക്കറിയിലെ ഗ്യാസ് സിലിണ്ടർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. പിന്നാലെ കടയാകെ തീ പടർന്നു
മണിപ്പൂരുകാരനായ മലപ്പുറം സ്വദേശിയായ കുത്ത്ബുദീനും ആണ് ഈ സമയം കടയിൽ ഉണ്ടായിരുന്നത്. പുറത്തേക്ക് ചാടിയെങ്കിലും കുത്ത് ബുദീനിന് രക്ഷപെടാനായില്ല. ഉള്ളിൽ അകപ്പെട്ട കുത്തു ബുദീന്‍ 80 ശതമാനം പൊള്ളലേറ്റ പെരുവണ്ണ സ്വദേശി ഉവയിസ്, കൊണ്ടോട്ടി സ്വദേശി മജീദ്, ജംഷീർ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ബേക്കറി. ലോഡിംഗ് തൊഴിലാളികളുടെയും ഓട്ടോറിക്ഷ ഡ്രൈവർ മാരുടെയും സമയോച്ചിത ഇടപെടൽ ആണ് വലിയ അപകടം ഒഴിവാക്കിയത്