കല്‍പ്പറ്റ നഗരസഭാ കൗണ്‍സിലര്‍മാര്‍ ഒന്നാകെ ലോകായുക്ത കോര്‍ട്ട് ഹാളിലെത്തി. ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒന്നാകെ വലിയ ബസിലാണ് തിരുവനന്തപുരത്തെത്തിയത്. ലോകായുക്തയിലെത്തിയില്ലെങ്കില്‍ സ്ഥാനം പോകുമെന്നായപ്പോഴാണ് രാഷ്ട്രീയ വ്യത്യാസം നോക്കാതെയുള്ള ഒരു ബസിലെ യാത്ര.
തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ സ്വത്തു വിവരം സമര്‍പ്പിക്കണമെന്നാണ് നിയമം. കല്‍പ്പറ്റ നഗരസഭയിലെ ഒരംഗവും വിവരം സമര്‍പ്പിക്കാത്തതോടെ ലോകായുക്ത നോട്ടിസ് നല്‍കി. പിന്നെ ഒന്നും നോക്കിയില്ല , ബസു പിടിച്ച് യാത്രയും തുടങ്ങി
28 പേരാണ് തലസ്ഥാനത്തെത്തിയത്. വനിതകള്‍ ഉള്‍പ്പെടുന്ന കൗണ്‍സിലര്‍മാര്‍ നിയമസഭാ ഗാലറിയും സന്ദര്‍ശിച്ചാണ് മടങ്ങിയത്. വിഴിഞ്ഞം തുറമുഖം കൂടി കാണണമെന്നുണ്ടായിരുന്നെങ്കിലും അടുത്ത വരവിനാകാമെന്ന ഭൂരിപക്ഷ തീരുമാനത്തെ തുടര്‍ന്നു ഉപേക്ഷിച്ചു. 3000 രൂപ വീതം ഷെയിറാട്ടായിരുന്നു വാഹനം ഏര്‍പ്പെടാക്കിയത്. വന്നത് ലോകായുക്തയിലേക്കാണെങ്കിലും ഒരു ട്രിപ്പ് മൂഡായിരുന്നെന്നു വനിതാ കൗണ്‍സിലര്‍മാരുടെ പ്രതികരണം.