കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ  മൂന്നാർ ഗ്യാപ്പ് റോഡ് മേഖലയിൽ ഗതാഗത നിയമ ലംഘനങ്ങൾ ദിവസേന ആവർത്തിക്കുകയാണ്. പാതയുടെ ഇരുവശത്തുമുള്ള കാഴ്ചകൾ കാണാനും ദൃശ്യങ്ങൾ പകർത്താനുമാണ് പലപ്പോഴും വാഹനങ്ങളിൽ സഹസിക പ്രകടനങ്ങൾ നടത്തുന്നത്. എന്നാൽ ഇതിന് പരിഹാരം കാണാനുള്ള ഒരുക്കത്തിലാണ് കെ എസ് ആർ ടി സി 

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരാണ് കൂടുതലായും അപകടയാത്ര നടത്തുന്നത്. സഞ്ചാരികളെ ബോധവൽക്കരിക്കാൻ പാതയിൽ അപായസൂചന ബോർഡുകളില്ല. തിരഞ്ഞെടുപ്പ് കാലത്ത് ജില്ല ഭരണകൂടം മൂന്നാറിലേക്ക്‌ എത്തിച്ച ഡബിൾ ഡക്കർ ബസ് സഞ്ചാരികളുടെ മനം കവർന്നിരുന്നു. ബസിന്റെ മുകൾ തട്ടിൽ നിന്നാൽ സാഹസിക യാത്ര നടത്താതെ പശ്ചിമഘട്ടത്തിന്റെ മനോഹാരിത മൊബൈലിൽ പകർത്താനാവും. 

മേഖലയിൽ ഡബിൾ ഡക്കർ ബസ് എത്തിക്കാൻ കെഎസ്ആർടിസി ആലോചിച്ച് വരികയാണ്. ഗതാഗത വകുപ്പ് കൂടി കനിഞ്ഞാൽ പദ്ധതി വളരെ വേഗം യാഥാർഥ്യമാകും. 

ENGLISH SUMMARY:

KSRTC introduces double decker bus in munanr gap road