mohana-writer

TOPICS COVERED

എഴുത്തുകാരന്‍ കെ.എല്‍. മോഹന വര്‍മയ്ക്ക് എണ്‍പത്തിയൊന്‍പതാം പിറന്നാള്‍. ഓഹരി, ക്രിക്കറ്റ്, നീതി തുടങ്ങിയ രചനകളിലൂടെ നിരവധി വായനക്കാരെ സൃഷ്ടിച്ച മോഹനവര്‍മ എണ്‍പത്തിയൊന്‍പതിലെയ്ക്ക് കടക്കുമ്പോഴും എഴുത്തിന്റെ ലോകത്ത് തന്നെയാണ്. അക്ഷരങ്ങളിലാക്കാത്ത കഥാപാത്രങ്ങള്‍ ഇപ്പോഴും തന്റെ ഉറക്കം കളയുകയാണെന്ന് അദ്ദേഹം പറയുന്നു. 

 

എഴുത്തുതന്നെയാണ് എഴുത്തുകാരനെപ്പോഴും പ്രിയം, ചിന്ത. അതുകൊണ്ടാണ് മോഹന വര്‍മയെ ഇപ്പോഴും അക്ഷരങ്ങളിലാക്കാത്ത കഥാപാത്രങ്ങള്‍ ശല്യപ്പെടുത്തുന്നത്. പിറന്നാള്‍ ദിനത്തില്‍ വീട്ടിലുണ്ട് എഴുത്തുകാരന്‍. പുതിയ എഴുത്തും വായനയും ഒക്കെയായി. 1936 ജൂലൈ 8ന് ചേര്‍ത്തലയിലായിരുന്നു ജനനം. 70ലെറെ നോവലുകള്‍ എഴുതി. പിറന്നാള്‍ ദിനത്തില്‍ വലിയ ആഘോഷങ്ങളൊന്നുമില്ലെങ്കിലും, ആശംസയുമായി നിരവധിപ്പേര്‍ എത്തുന്നുണ്ട്.

K. L. Mohana Varma, a distinguished Malayalam-language novelist and short story writer, celebrates his birthday today: