kabali

TOPICS COVERED

അതിരപ്പിള്ളി, മലക്കപ്പാറ റൂട്ടില്‍ കൊമ്പന്‍ കബാലി വഴിമുടക്കല്‍ തുടരുന്നു. ആബംലുന്‍സ് തടഞ്ഞിട്ടത് ഒരു മണിക്കൂര്‍. അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഒന്‍പതാം ബ്ലോക്കില്‍ മറ്റൊരു കൊമ്പന്‍ റേഷന്‍ കട തകര്‍ത്തു. 

 

അതിരപ്പിള്ളി.....മലക്കപ്പാറ റൂട്ടില്‍ കൊമ്പന്‍ കബാലി പലസമയത്തും നിലയുറപ്പിക്കുകയാണ്. ഇതുമൂലം, യാത്രക്കാരുടെ സമയം ഏറെ നഷ്ടപ്പെടുന്നുണ്ട്. ആംബുലന്‍സിനെ തടഞ്ഞിട്ടത് ഒരു മണിക്കൂറാണ്.

പലപ്പോഴും വാഹനങ്ങള്‍ക്ക് അരികിലേക്ക് പാഞ്ഞടുക്കുകയാണ് കൊമ്പന്‍. ആദ്യമായി ഇതുവഴി യാത്ര ചെയ്യുന്ന വിനോദസഞ്ചാരികളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ് കബാലി. കൊമ്പനെ കാണുമ്പോള്‍ ആളുകള്‍ വണ്ടിയില്‍ നിന്നിറങ്ങി നിയന്ത്രിക്കാന്‍ പോകുന്നത് സാഹസമാണ്. യുവാക്കള്‍ ഇതിലെ അപകടം തിരിച്ചറിയുന്നതുമില്ല. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ റോഡില്‍ കബാലിയെ കാണാം. സന്ധ്യാസമയത്തു, കൊമ്പന്‍ വഴിമുടക്കി നില്‍ക്കുമ്പോള്‍ യാത്രക്കാര്‍ കാടിനകത്ത് അകപ്പെടുന്ന അവസ്ഥയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചു പറയാന്‍ ഒട്ടുമിക്കപ്പോഴും റേഞ്ചുണ്ടാകില്ല.

കബാലിയുടെ വഴിമുടക്കല്‍ ഒരുവശത്ത് തുടരുമ്പോള്‍ മറുവശത്ത് കാട്ടാന റേഷന്‍കട ആക്രമിക്കുന്നതില്‍ വരെയെത്തി കാര്യങ്ങള്‍. അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പറേഷന്‍റെ ഒന്‍പതാം ബ്ലോക്കില്‍ ഇന്നു പുലര്‍ച്ചെയാണ് റേഷന്‍കട ആക്രമിച്ചത്. ഷട്ടര്‍ തകര്‍ത്തു. അരിചാക്കുകള്‍ വാരിവലിച്ചിട്ട് നാശമുണ്ടാക്കി. 

ENGLISH SUMMARY:

Elephant Kabali roadblock continues on Athirappily and Malakappara route