mampazhakkad-colony

TOPICS COVERED

കോഴിക്കോട് മാമ്പഴക്കാട് പത്തുദിവസത്തിനിടെ കനത്ത കാറ്റിലും മഴയിലും രണ്ട് വീടുകള്‍ തകര്‍ന്നിട്ടും തിരിഞ്ഞുനോക്കാതെ ഒളവണ്ണ പഞ്ചായത്ത്. വര്‍ഷങ്ങള്‍ പഴക്കമുള്ള പല വീടുകളും അപകടാവസ്ഥയിലാണ്. തകർന്നു വീഴാറായ മേൽക്കൂരക്ക് കീഴെ ഇനിയൊരു കാലവർഷം കൂടി എങ്ങനെ കഴിച്ചുകൂട്ടുമെന്ന ആശങ്കയിലാണ്  ഇവിടുത്തുകാര്‍. 

 

നാലു സെന്‍റിലുള്ള അടച്ചുറപ്പുള്ള ഈ വീടായിരുന്നു ജോസിന്‍റെ ആകെയുള്ള സമ്പാദ്യം. വീടിന്‍റെ മേൽക്കൂര പൂര്‍ണമായും തകര്‍ന്നു. ശബ്ദം കേട്ട് ഭാര്യയും കുട്ടികളും ഇറങ്ങിയോടിയതുകൊണ്ട് രക്ഷപെട്ടു. അഞ്ചുദിവസം മുമ്പാണ് പി ആർ രാമകൃഷ്ണന്‍റെ വീടിന്‍റെ മേൽക്കൂര തകർന്നത്. പട്ടികയും ഓടുകളുമെല്ലാം മുറിക്കുള്ളിൽ പതിച്ചതോടെ വീട്ടുപകരണങ്ങളും നശിച്ചു

66 കുടുംബങ്ങളാണ് ഇവിടെയുള്ളത്.  ഇതില്‍ മിക്കവരുടേയും വീടുകള്‍ ഏതുനിമിഷവും തകരുന്ന സ്ഥിതിയിലാണ്. കുടിവെള്ളം ഉൾപ്പെടെ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവര്‍ക്കില്ല. നിത്യ ചെലവിന് പോലും കഷ്ടപ്പെടുന്ന ഇവര്‍ക്ക് പുതിയ വീടിനെ കുറിച്ച് ചിന്തിക്കാന്‍ പോലും സര്‍ക്കാര്‍ കരുതലിലാണ് ഇവരുടെ പ്രതീക്ഷ.

ENGLISH SUMMARY:

Kozhikode Mambazhakad Two houses collapsed due to heavy wind and rain during ten days